കൊല്ലം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ത്രിതല ജനപ്രതിനിധികൾ പ്രഥമ പരിഗണന നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജി.എസ്.ടി നിയമത്തിൽ വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരവധി തവണ പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കണ്ടെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ രാജു അപ്സര ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, അഡ്വ.ജി. ഉദയകുമാർ, അഡ്വ.എ.കെ. സവാദ്, യു. പവിത്ര, സവിതാദേവി, ജോർജ്.ഡി. കാട്ടിൽ, മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കെ. പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ ത്രിതല ജനപ്രതിനിധികൾ എന്നിവരെ സ്വീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, ഡോ. കെ. രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, എം.എം. ഇസ്മയിൽ, എ.കെ. ഷാജഹാൻ, ജി. രാജൻകുറുപ്പ്, എഫ്. ആന്റണി പാസ്റ്റർ, എസ്. രമേശ്കുമാർ, ഡി. വാവാച്ചൻ, ബി. പ്രേമാനന്ദ്, നേതാജി ബി. രാജേന്ദ്രൻ, ആർ. ഷൈലജാദേവി, മേരിറോയ് തുടങ്ങിയവർ സംസാരിച്ചു.