അലിമുക്ക് അച്ചൻകോവിൽ പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെരുപ്പിട്ടക്കാവ് ജംഗ്ഷനിൽ നടക്കുന്ന ടാറിംഗ്
പത്തനാപുരം : അലിമുക്ക് അച്ചൻകോവിൽ പാതയുടെ ടാറിംഗ് ആരംഭിച്ചു. അച്ചൻകോവിൽ മുതൽ ചിറ്റാർ പാലം വരെയും ചെമ്പനരുവി മുതൽ തൊടികണ്ടം വരെയുമുള്ള ടാറിംഗാണ് ആരംഭിച്ചത്.ചിറ്റാർ പാലം മുതൽ ചെമ്പനരുവി വരെയുള്ള ടാറിംഗ് ഈ ആഴ്ച ആരംഭിക്കും.എറെ നാളായി തകർന്ന് കിടന്ന പാത 13 കോടി 85 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. അച്ചൻകോവിൽ,കുംഭാവുരുട്ടി,കോട്ടവാസൽ,മേക്കര വഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ കഴിയുന്ന പാതയാണിത്. തീർത്ഥാടകരും വിനോദസഞ്ചാരികളും അടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിച്ചിരുന്നത്.വനംവകുപ്പിന്റെയും സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്.