fire

 നിർദ്ദേശങ്ങളുമായി അഗ്നിരക്ഷാസേന

കൊല്ലം: വേനൽക്കാലത്ത് തീപടർന്ന് അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് അഗ്നിരക്ഷാസേന സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സമീപകാലത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് സമീപം തീപിടിത്തം വർദ്ധിച്ചതോടെയാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമായി നിർദ്ദേശം നൽകിയത്. പ്ലാസ്റ്റിക്കുകൾ, പാക്കിംഗ് കവറുകൾ എന്നിവ കൂട്ടിയിട്ട് കത്തിക്കുന്നതിലൂടെയാണ് കൂടുതൽ അപകടങ്ങളും വിളിച്ചുവരുത്തുന്നതെന്നാണ് വിലയിരുത്തൽ.


 വ്യാപാരികൾ ശ്രദ്ധിക്കേണ്ടത്


1. കച്ചവടസ്ഥാപനങ്ങളിൽ നിന്നുള്ള പാഴ്‌വസ്തുക്കൾ കത്തിച്ചശേഷം കടയടച്ചുപോകരുത്
2. കത്തിക്കുമ്പോൾ തീ അണയ്ക്കാൻ ആവശ്യമായ വെള്ളം കരുതണം. തീ അണച്ചശേഷമേ പോകാവൂ
3. സ്ഥാപനങ്ങൾ അടയ്ക്കുമ്പോൾ ഇലക്ട്രിക് ഉപകരണങ്ങൾ, വിളക്കുകൾ എന്നിവ അണയ്ക്കണം
4. വൈദ്യുതി ലൈനുകൾ യഥാസമയം പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം
5. ഗോഡൗണുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം
6. ടെറസുകൾ വായുസഞ്ചാരമില്ലാത്ത രീതിയിൽ കെട്ടിമറയ്ക്കരുത്
7. 300 സ്‌ക്വയർ മീറ്റർ വിസ്‌തീർണമുള്ള സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണം

 പൊതുജനങ്ങൾ


1. പുകവലിച്ചശേഷം സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയരുത്
2. അയഞ്ഞതും പെട്ടെന്ന് തീപിടിക്കുന്നതുമായ വസ്ത്രങ്ങൾ ധരിച്ച് ചവറുകൾക്ക് തീയിടരുത്
3. തീയിടുമ്പോൾ പ്രായമായവർ, കുട്ടികൾ എന്നിവർ അകലം പാലിക്കണം
4. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തുറന്ന സ്ഥലങ്ങളിലെ പാചകം ഒഴിവാക്കണം
5. ഉപയോഗശേഷം ഗ്യാസ് സിലിണ്ടർ, റെഗുലേറ്റർ, സ്റ്റൗ എന്നിവ ഓഫ് ചെയ്യണം
6. ചൂട് കൂടന്നതിനാൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുത്. ചപ്പുചവറുകൾക്ക് സമീപം നിറുത്തിയിടരുത്

 അത്യാവശ്യഘട്ടത്തിൽ വിളിക്കേണ്ട നമ്പർ: 101

 ജില്ലയിലെ സേനാനിലയങ്ങളിലെ ഫോൺ നമ്പർ


കടപ്പാക്കട: 0474 2746200
ചാമക്കട: 0474 2750201
കരുനാഗപ്പള്ളി: 0476 2620555
കുണ്ടറ: 0474 2522490
പുനലൂർ: 0475 2222701
കടയ്ക്കൽ: 0474 2425288
പരവൂർ: 0474 2518101
ശാസ്‌താംകോട്ട: 0476 2835101
കൊട്ടാരക്കര: 0474 2650500
ചവറ: 0476 2681101
പത്തനാപുരം: 0475 2325701