
കൊല്ലം: ക്ഷീരവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ക്ഷീരസംഗമം 11 മുതൽ 13 വരെ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 10ന് വൈകിട്ട് 3ന് റസ്റ്റ് ഹൗസ് മുതൽ ടൗൺ ഹാൾ വരെ വിളംബരജാഥ നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ്ഒഫ് ചെയ്യും. 11ന് രാവിലെ 10ന് ക്ഷീരസംഗമം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. രാജു അദ്ധ്യക്ഷനാകും. മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് ക്ഷീരസഹകരണസംഘം ജീവനക്കാരുടെ ശിൽപ്പശാല മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും.
12ന് രാവിലെ 10ന് ക്ഷീരസഹകാരികളുടെ ശില്പശാല മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 12ന് രാവിലെ 10ന് ഫോഡർ സെമിനാർ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷനാകും. എം. ഗണേഷ്‌കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് സംസ്ഥാനതല ശില്പശാലയും സഹകാരി അവാർഡ് ദാനവും മന്ത്രി എ.സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും.
13ന് ക്ഷീരകർഷക പാർലമെന്റും സഹകാരി സംഗമവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അദ്ധ്യക്ഷനാകും. എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, കെ.സോമപ്രസാദ്, ആർ.രാമചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. വൈകിട് 3 ന് പൊതുസമ്മേളനം ഉദ്ഘാടനവും മാദ്ധ്യമഅവാർഡ് വിതരണവും മന്ത്രി കെ.രാജു നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, മുല്ലക്കര രത്‌നാകരൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.
ക്ഷീരവികസന വകുപ്പ് ഡയറ്കടർ മിനി രവീന്ദ്രദാസ്, കൊല്ലം ഡെപ്യൂട്ടി ഡയറ്കടർ ബി.എസ്. നിഷ, സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ്, കൊട്ടാരക്കര ക്ഷീരസംഘം പ്രസിഡന്റ് കെ.ആർ. മോഹനൻ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.