bjp
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്

 ബി.ജെ.പിയുടെ കളക്ടറേറ്റ് മാർച്ച് ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു

കൊല്ലം: സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവസമൂഹത്തിന്റെ ആശാകേന്ദ്രമായ പി.എസ്.സിയെ നോക്കുകുത്തിയാക്കി സി.പി.എമ്മിന്റെ പിൻവാതിൽ നിയമനത്തിന് പിണറായി നേതൃത്വം കൊടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിൻവാതിൽ നിയമനത്തിന്റെ കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരേനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കൊല്ലം കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബി. ശ്രീകുമാർ, വെള്ളിമൺ ദിലീപ്, സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപിനാഥ്, എം. സുനിൽ, ജി. രാധാമണി, മാമ്പഴത്തറ സലീം, വിനോദ്, സുജിത് സുകുമാരൻ, കൊട്ടിയം സുരേന്ദ്രനാഥ്, എ.ജി. ശ്രീകുമാർ, മന്ദിരം ശ്രീനാഥ്, ജിതിൻദേവ് ,കരീപ്ര വിജയൻ, ബി. ഷൈലജ, ശശികല റാവു, പരവൂർ സുനിൽ, മാലുമേൽ സുരേഷ്, ലതാ മോഹൻ, വെറ്റമുക്ക് സോമൻ, ബിറ്റി സുധീർ, വിഷ്ണു പട്ടത്താനം, നെടുമ്പന ശിവൻ, സജൻലാൽ, ആയൂർ മുരളി, ഫിലിപ്പ് ജെ. പണിക്കർ സാംരാജ് തുടങ്ങിയവർ സംസാരിച്ചു.