 
കൊല്ലം: സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സമകാലീന മാദ്ധ്യമപ്രവർത്തനം ഏറെ വികാസം പ്രാപിച്ചെന്നും മേഖലയിൽ ജനാധിപത്യവത്കരണം സാദ്ധ്യമായെന്നും മുതിർന്ന മാദ്ധ്യമ ചിന്തകനായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെയും കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ സംഘടിപ്പിച്ച മൊബൈൽ ജേർണലിസം ശില്പശാലയും ഫോട്ടോ പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി.
സുനിൽ പ്രഭാകർ ക്ലാസെടുത്തു. അഞ്ചോളം ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കേരള വിഷൻ ചെയർമാനും കേബിൾ ടി.വി അസോ. സംസ്ഥാന എക്സി. അംഗവുമായ പ്രവീൺ മോഹൻ, കേരള വിഷൻ ഡയറക്ടർ ബോർഡ് അംഗവും കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. സംസ്ഥാന എക്സി. അംഗവുമായ ബിനു ശിവദാസൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പിൽ, ട്രഷറർ സിബി, ജില്ലാ സെക്രട്ടറി എസ്. സാജൻ തുടങ്ങിയവർ പങ്കെടുത്തു.