
ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പ്ലാക്കാട് പുതുവൽ പുത്തൻവീട്ടിൽ നൗഷാദാണ് (22) അറസ്റ്റിലായത്. പത്താം ക്ലാസ് കഴിഞ്ഞ് തുടർന്ന് പഠിക്കാതെ വീട്ടിൽനിൽക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ വച്ചും ബന്ധുവീട്ടിൽ വച്ചും യുവാവ് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചാത്തന്നൂർ ഇൻസ്‌പെക്ടർ അനീഷ്, എസ്.ഐമാരായ ഷീന, നിസാറുദ്ദീൻ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ ശാരിക, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.