11

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ അൻപതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പല സർവീസുകളും മുടങ്ങി. നാളുകളായി ഡ്രൈവർമാരുടെ കുറവ് സർവീസുകളെ ബാധിച്ചിരുന്നു. അതിനിടയിലാണ് കൊവിഡ് വ്യാപനം. രോബാധിതരിൽ അധികവും ഡ്രൈവർമാരാണ്. 22 ഡ്രൈവർമാർ, 12 കണ്ടക്ടർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, സെക്യുരിറ്റി, മെക്കാനിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്. സമീപത്തെ മറ്റു ഡിപ്പോകളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് പരമാവധി ഷെഡ്യൂളുകൾ നടത്താനാണ് തീരുമാനം. ഇവിടങ്ങളിലും വേണ്ടത്ര ഡ്രൈവമാരില്ലാത്ത അവസ്ഥയാണ്.