 
ആയൂർ:13കാരിയെ പീഡിപ്പിയ്ക്കുകയും സ്വർണമാല കവരുകയും ചെയ്ത 24കാരനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇളമാട് സ്വദേശി ഷഹീനാണ് പിടിയിലായത്. ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട ഷഹീൻ വിവാഹംകഴിയ്ക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വർണമാലയും കവർന്നു.മാല കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം വെളിപ്പെട്ടത്.വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ചടയമംഗലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.