pho
കരുനാഗപ്പള്ളി അഭയ കേന്ദ്രം അമ്മ വീട് പ്രസിഡൻറ് ഇടമൺ റെജി രണ്ട് കൈകളും തളർന്ന വയോധികയായ ശാന്തക്ക് ഭക്ഷണം നൽകുന്നു.

പുനലൂർ:രണ്ട് കൈകളും തളർന്നതോടെ മക്കളും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയെ കരുനാഗപ്പള്ളി അഭയ കേന്ദ്രം അമ്മ വീട് ഏറ്റെടുത്തു. ഏരൂർ സ്വദേശിനിയായ ശാന്ത(72)യെയാണ് ഏറ്റെടുത്തത്.ഏരൂർ മുൻ പ‌ഞ്ചായത്തംഗത്തിന്റെ കത്തുമായി എത്തിയ പൊതു പ്രവർത്തകരിൽ നിന്ന് കരുനാഗപ്പള്ളി അഭയ കേന്ദ്രം അമ്മ വീടിന്റെയും ഇടമൺ ഗുരുകുലം അഭയ കേന്ദ്രത്തിന്റെയും പ്രസിഡന്റുമായ ഇടമൺ റെജി വയോധികയെ ഏറ്റെടുത്തു.നാല് വർഷം മുമ്പ് ഇടമൺ റെയിൽവേ സ്റ്റേഷന് സമീപത്ത് പുരുഷൻമാർക്ക് വേണ്ടി ആരംഭിച്ച ഗുരുകുലം അഭയ കേന്ദ്രത്തിലും കഴിഞ്ഞ വർഷം കരുനാഗപ്പള്ളിയിൽ അനാഥരായ സത്രീകൾക്ക് വേണ്ടി ആരംഭിച്ച അമ്മ വീട്ടിലും നിരവധി അന്തേവാസികൾക്കാണ് ചികിത്സയും ഭക്ഷണവും നൽകി താമസിപ്പിച്ചിരിക്കുന്നത്. .