കൊട്ടിയം: ഇന്ധന വില വർദ്ധനവിലും പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. ആർ.എസ്.പി ദേശീയസമിതി അംഗം ജി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയും ആദിച്ചനല്ലൂർ പഞ്ചായത്തംഗവുമായ പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. രാജൻ കുറുപ്പ്, ഡി. സുഭദ്രാമ്മ, വേണുഗോപാൽ, എസ്.പി. ശാന്തികുമാർ, വിനിൽകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, ജെ. രാധാകൃഷ്ണൻ, സുധീഷ് ആധിച്ചനല്ലൂർ, കൊട്ടിയം സനോബർ, ഷിബു പാരിപ്പള്ളി, നന്ദു കൃഷ്ണൻ, സുധീഷ് പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.