photo
ബൈക്ക് റാലിക്ക് കരുനാഗപ്പള്ളി നൽകിയ സ്വീകരണം.

കരുനാഗപ്പള്ളി: പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന് വേണ്ടി മാത്യു കുഴൽനാടൻ നടത്തുന്ന ബൈക്ക് റാലിയ്ക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി. പിൻവാതിൽ നിയമനങ്ങൾക്കും അപ്രഖ്യാപിത നിയമന നിരോധനത്തിനുമെതിരെ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തുന്ന ബൈക്ക് റാലിക്കാണ് സ്വീകരണം നൽകിയത്. കരുനാഗപ്പള്ളി കോൺഗ്രസ് ഭവന് മുന്നിൽ എത്തിയ ജാഥാംഗങ്ങളെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ പൂമാലയിട്ട് സ്വീകരിച്ചു. സ്വീകരണത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ നേതൃത്വം നൽകി. റാഷിദ് എ. വാഹിദ്, എസ്. അനൂപ്,അസ്‌ലം ആദിനാട്, ബിലാൽ കോലാട്ട്, ,അൽത്താഫ് ഹുസൈൻ, സുമയ്യ അബ്ദുൽ സലാം,ഇർഷാദ് അഷ്‌റഫ്,അമീൻ, വിഷ്ണു, റിസ്വാൻ, ഫഹദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.