covid-sasthamcotta
കോവിഡ്

പടിഞ്ഞാറേകല്ലട: ഇന്ത്യൻ റെഡ്ക്രോസ് കുന്നത്തൂർ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഗവ.ഹോസ്പിറ്റലിലേയക്ക് മാസ്‌ക്, കൊതുകുവല, സോപ്പ് മുതലായവ കുന്നത്തൂർ തഹസിൽദാർ ഓമനക്കുട്ടൻ പിള്ളയും സംഘടനാ പ്രവർത്തകരും ചേർന്ന് ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. റെഡ്ക്രോസ് ചെയർമാൻ കെ. രാഘവൻ, സെക്രട്ടറി ആൽഫ ജെയിംസ്,ജില്ല പ്രസിഡന്റ്‌ ശിവൻ പിള്ള ഹോസ്പിറ്റൽ സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട് മറ്റു ജീവനക്കാരും ചടങ്ങിൽപങ്കെടുത്തു.