തൊടിയൂർ: ഒരു പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ തലമുറകളായി കുളിയും അലക്കുമൊക്കെ നടത്തിവന്ന ഒരു പൊതുക്കുളം നശിക്കുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്ത് 23-ാം വാർഡിലുള്ള ഈ കുളത്തിന്റെ പേരിലാണ് പുത്തൻകുളങ്ങര എന്ന സ്ഥലംതന്നെ അറിയപ്പെടുന്നത്. ചൂളൂർമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിന് മദ്ധ്യഭാഗത്താണ് പുത്തൻകുളവും പുത്തൻകുളങ്ങര ജംഗ്ഷഷനും.
കുളം ശുദ്ധികരിക്കണം
തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളത്തിൽ മുമ്പ് പുഴമത്സ്യക്കൃഷിയുണ്ടായിരുന്നു.അടുത്തകാലത്ത് വരെ മീനിനെ പഞ്ചായത്ത് ലേലം ചെയ്ത് വിറ്റി രു ന്നു. പിന്നീട് കുളം ഉപയോഗശൂന്യമായി. ഇടയ്ക്ക് മാലിന്യം തള്ളാനും തുടങ്ങി. എന്നാൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചതിനാൽ അത് തുടർന്നില്ല. തള്ളിയ മാലിന്യം കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നീക്കുകയും ചെയ്തു. കുളത്തിനോട് ചേർന്ന് കിടക്കുന്ന റോഡിന്റെ വശത്ത് പൂച്ചെടികൾ നാട്ടു വളർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ കുളത്തിന് ചുറ്റു കാടുപിടിച്ച് കിടക്കുന്നു. ജലം മലിനമാണ്. ഈ കുളം ശുദ്ധികരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.