
കൊട്ടിയം: വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ മുല്ലയ്ക്കൽ പറന്തിയിൽ സുലഭയുടെ മകൾ അരുണിമയാണ് (19, മീനാക്ഷി) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സഹോദരി അഭിരാമി വീട്ടിലെത്തിയപ്പോഴാണ് അരുണിമ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊട്ടിയം പൊലീസ് കേസെടുത്തു.