photo
സമ്മാന വിതരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സര വിജയികൾക്കും സഹകരണ ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പരിപാടി ആർ. രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ടി. രാജീവ്, കാപ്പെക്സ് ചെയർമാൻ പി. ആർ. വസന്തൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ .അനിരുദ്ധൻ, ഷെർളിശ്രീകുമാർ, സഹകരണ അസിസ്റ്റന്റ് ഡയറക്ടർ പി. ശോഭന, അസിസ്റ്റന്റ് രജിസ്ട്രാർ ടി .ആർ .ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.