
കൊട്ടിയം: തട്ടാമല മണ്ണാണിക്കുളം കല്ലുമ്പുറത്ത് വീട്ടിൽ പരേതരായ കുഞ്ഞുരാമന്റെയും ദേവകിയുടെയും മകൻ കെ.ആർ.ബിജി കുമാർ (53) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. എസ്.എൻ.ഡി.പി യോഗം മണ്ണാണിക്കുളം 5202-ാം നമ്പർ ശാഖാ പ്രഥമ സെക്രട്ടറിയും മണ്ണാണിക്കുളം ക്ഷേത്രത്തിന്റെ മുൻ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: ബി.ആർ. ലീന. മക്കൾ: ദേവിക ബിജികുമാർ, ദേവൻ ബിജികുമാർ.