car
മുണ്ടയ്ക്കലിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശത്തെ ഗ്ളാസ് എറിഞ്ഞുതകർത്ത നിലയിൽ

കൊല്ലം: പോളയത്തോട് - മുണ്ടയ്ക്കൽ റോഡിലെ ക്രൈസ്തവ ദേവാലയത്തിന് സമീപം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കേടുപാട് വരുത്തുന്നതായി പരാതി. വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞുതകർക്കുന്നതും സൈഡ് ഗ്ലാസുകളും വൈപ്പറുകളും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു കാറിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർത്തതിനെ തുടർന്ന് ഉടമ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.