dalit-congress
​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​ള​ക്ട​റേ​റ്റ് ​ധ​ർ​ണ​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ൻ​സ​ർ​ ​അ​സീ​സ് ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: ഭരണഘടനയിൽ സാമൂഹ്യനീതിക്കായി വിഭാവനം ചെയ്തിരിക്കുന്ന സംവരണതത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാർ പി.എസ്.സിയെയും എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. കേരളാ ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയുടെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

പട്ടത്താനം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഷാബു ഗോപിനാഥ്, മുഖത്തല ഗോപിനാഥ്, പോളയിൽ രവി, വിജയകുമാർ, സുനിൽകുമാർ മുഖത്തല, ആനന്ദൻ, പാറയിൽ രാജു, രാജൻ കാവൂർ തുടങ്ങിയവർ പങ്കെടുത്തു.