ചിതറ: ഒരു വർഷം മുമ്പ് നിർമ്മിച്ച കൊല്ലായിൽ സത്യമംഗലം പാലത്തിന്റെ ഇരുഭാഗത്തുമുള്ള ഏലായിലെ കൃഷി നശിക്കുന്നെന്ന് കർഷകരുടെ പരാതി. അപകടാവസ്ഥയിലായിരുന്ന സത്യമംഗലം പാലം എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കിപ്പണിതത്. അശാസ്ത്രീയമായ പ്ലാൻ മൂലം മഴ പെയ്തു കഴിഞ്ഞാൽ പാലത്തിനടിയിലൂടെ വെള്ളം പൂർണമായി ഒഴുകിപ്പോകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ഏലായിൽ വെള്ളം കെട്ടിനിന്ന് റബർ ഉൾപ്പെടെയുള്ള കൃഷി നശിക്കുകയാണ്. പാലത്തിന്റെ കൈവരികൾ പോലും നാട്ടുകാരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് കരാറുകാരൻ നിർമ്മിച്ചതെന്ന് ആക്ഷേപമുണ്ട്. ഏലാകളിലേക്ക് ഇറങ്ങാനുള്ള റാമ്പുകൾ നിർമ്മിക്കണമെന്നും റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.