road

 ഉ​ദ്​ഘാ​ട​നം ഇ​ന്ന് വൈകിട്ട്


കൊല്ലം: ജി​ല്ല​യു​ടെ കി​ഴ​ക്കൻ മേ​ഖ​ല​യ്​ക്ക് കു​ത്തി​പ്പേ​കാൻ മ​ല​യോ​ര ഹൈ​വേ യാ​ഥാർ​ത്ഥ്യ​ത്തി​ലേ​ക്ക്. പൂർ​ത്തീ​ക​ര​ണ ഉ​ദ്​ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് 3.30ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ ഓൺലൈനായി നിർ​വ​ഹി​ക്കും.
പു​ന​ലൂർ കെ.എ​സ്.ആർ.ടി.സി ജം​ഗ്​ഷൻ മു​തൽ അ​ഗ​സ്​ത്യ​ക്കോ​ട് വ​രെ​യും ആ​ല​ഞ്ചേ​രി​-​കു​ള​ത്തൂ​പ്പു​ഴ​-​മ​ട​ത്ത​റ വ​ഴി ച​ല്ലി​മു​ക്ക് വ​രെ​യു​മാ​ണ് മ​ല​യോ​ര ഹൈ​വേ. കി​ഫ്​ബിയുടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് നിർമ്മാണം പൂർ​ത്തീ​ക​രി​ച്ചത്.
സം​ര​ക്ഷ​ണ​ഭി​ത്തി​കൾ, കാൽ​ന​ട ​യാ​ത്ര​യ്​ക്കാ​യി ഇന്റർ​ലോ​ക്ക് ചെ​യ്​ത ന​ട​പ്പാ​ത​കൾ, ഓ​ട​കൾ, ക​ലു​ങ്കു​കൾ എ​ന്നി​വ​യും നിർ​മ്മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ നാൽപ്പ​തോ​ളം ബ​സ് ഷെൽ​ട്ട​റു​കൾ, വാ​ഹ​ന യാ​ത്ര​ക്കാർ​ക്കാ​യി വൺ വേ സൈ​ഡ് അ​മി​നി​റ്റി സെന്റ​റും പൂർ​ത്തീ​ക​രി​ച്ചു. ടോയ്‌ലെറ്റ്, ല​ഘു ഭ​ക്ഷ​ണ​ശാ​ല, വി​ശ്ര​മ​മു​റി, വാ​ഹ​ന പാർ​ക്കിംഗിനു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും അ​മി​നി​റ്റി സെന്റ​റിൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കു​ള​ത്തൂ​പ്പു​ഴ മാർ​ക്ക​റ്റ് ജം​ഗ്​ഷ​നിൽ ന​ട​ക്കു​ന്ന ച​ട​ങ്ങിൽ മ​ന്ത്രി ജി. സു​ധാ​ക​രൻ അ​ദ്ധ്യ​ക്ഷ​നാ​കും. മ​ന്ത്രിമാരായ കെ. രാ​ജു, ഡോ. ടി.എം. തോ​മ​സ് ഐ​സക്, എം.പിമാ​രാ​യ എൻ.കെ.പ്രേ​മ​ച​ന്ദ്രൻ, കെ. സോ​മ​പ്ര​സാ​ദ്, മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ എം.എൽ.എ എ​ന്നി​വർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ക​ശു​അണ്ടി വി​ക​സ​ന കോർ​പ്പ​റേ​ഷൻ ചെ​യർ​മാൻ എ​സ്. ജ​യ​മോ​ഹൻ, അ​ഞ്ചൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് രാ​ധാ രാ​ജേ​ന്ദ്രൻ, പു​ന​ലൂർ ന​ഗ​ര​സ​ഭാ ചെ​യർ​പേ​ഴ്‌​സൺ നി​മ്മി എ​ബ്ര​ഹാം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റു​മാ​രാ​യ പി. അ​നിൽ​കു​മാർ, ജി​ഷ മു​ര​ളി, എ​സ്. ബൈ​ജു, ടി. അ​ജ​യൻ, എം.എ​സ്.മു​ര​ളി തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.

 ആകെ ചലവ്: 201.67 കോ​ടി

 ദൂ​രം: 46.01 കി​ലോ ​മീ​റ്റർ

 വീ​തി: 10 മീ​റ്റർ