photo
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒാട്ടോ റിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടത്തിയ യോഗം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.എസ്. കിരൺ അദ്ധ്യക്ഷത വഹിച്ചു. ബോബൻ ജി. നാഥ്, ബിനോയ് കരിമ്പാലിൽ, എസ്. അനൂപ്, റാഷിദ് എ.വാഹിദ്, വരുൺ ആലപ്പാട്, മുനമ്പത്ത് വാഹിദ്, റഫീക്ക് ക്ലാപ്പന, അനുശ്രീ, എം.വി. വിശാഖ് എന്നിവർ സംസാരിച്ചു.