clappana
ദേവൻ അനുസ്മരണത്തിന്റെ ഭാഗമായി വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ ഒ.പി ടിക്കറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി മോൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിക്ക് കൈമാറുന്നു

ഓച്ചിറ: ക്ലാപ്പന പതിനഞ്ചാം വാർഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേവൻ സ്മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേവൻ അനുസ്മരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം നകുലൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ അൻപതിനായിരം ഒ.പി ടിക്കറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിക്ക് കൈമാറി. ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ അബ്ബാ മോഹൻ, ദേവൻ സ്മാരക കേന്ദ്രം ചെയർമാൻ ജയപ്രഭൻ, ക്ലാപ്പന ചൈതന്യ നഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ശ്യാം കുമാർ, സോനു കൃഷ്ണദാസ്, വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.