kunnathoor
പോരുവഴി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിക്കുന്നു

കുന്നത്തൂർ : പോരുവഴി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിലും പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പും വിതരണം ചെയ്തു. പ്രസിഡന്റ് ബിനു മംഗലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. 2021 - 22 വർഷത്തെ വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗവും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.