j-s

കുന്നത്തൂർ: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഭഗവാൻ ശ്രീബുദ്ധ ദേശീയ പുരസ്കാരത്തിന് കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകൻ ജെ.എസ്. അനന്തകൃഷ്ണൻ അർഹനായി. മാർച്ച് 13ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കലാ, സാഹിത്യരംഗത്തും സാമൂഹിക, വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. തിരുക്കുറലിന്റെയും ഗീതാഞ്ജലിയുടെയും തർജ്ജമ ഉൾപ്പെടെ എട്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അദ്ധ്യാപിക ഡോ. കാർത്തികയാണ് ഭാര്യ.