kunnathoor-
ആർവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡൻ്റ് എസ്.ലാലു ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എസ്. ലാലു ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുൻഷീർ ബക്ഷിർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുഭാഷ് എസ്. കല്ലട, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ, നേതാക്കളായ കെ.ജി. വിജയദേവൻ പിള്ള, കെ. മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, വിജയചന്ദ്രൻ നായർ, നവാസ് ചേമത്തറ, വേണു, ഷിബു ചിറക്കട, അജി ശാസ്താംകോട്ട, പ്രദീപ് കുന്നത്തൂർ, ജോസ് തരകൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മുൻഷീർ ബക്ഷിർ (പ്രസിഡന്റ്), സുഭാഷ് എസ്. കല്ലട(സെക്രട്ടറി), ബിനു മാവിനാത്തറ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.