photo
കരുനാഗപ്പള്ളിയിൽ ആരംഭിച്ച ശിഹാബ് തങ്ങൾ സെന്റർ ഫോർ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തക സംഗമം പി.ജെ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കിഡ്നി രോഗികൾക്ക് കൂടുതൽ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും രോഗം പിടിപെടുന്നതിന് മുമ്പ് അത് കണ്ടുപിടിക്കുന്നതിന് സഞ്ചരിക്കുന്ന ലാബുകൾ വ്യാപകമാക്കണമെന്നും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിൽ ആരംഭിച്ച ശിഹാബ് തങ്ങൾ സെന്റർ ഫോർ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിമിതികൾ കണക്കിലെടുത്ത് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.സി.ഡി.പി.സി ചെയർമാൻ കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. നജീബ്, ഷാജി മാമ്പള്ളി, യൂനുസ് ചിറ്റുമൂല, ഓച്ചിറ താഹ, മസ്കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ യൂസുഫ് സലിം, ബഹ്റൈൻ കെ.എം.സി.സി സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ, ദമാം കെ.എം.സി.സി കൊല്ലം ജില്ലാ കോ ഓർഡിനേറ്റർ നവാബ് ചിറ്റുമൂല, നവാസ് കൊട്ടിലിൽ, എ.എച്ച്.എസ്. ഹാരിസ്, മജീദ് മാരാരിത്തോട്ടം, അമ്പുവിള സലാഹ് എന്നിവർ സംസാരിച്ചു.