photo
ലാലാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച എള്ള് കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ വീണ വിജയൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എള്ള് കൃഷി ആരംഭിച്ചു. കരോട്ടുമുക്കിന് പടിഞ്ഞാറുള്ള തോണ്ടപ്പാടത്താണ് കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷി ഓഫീസർ വീണ വിജയൻ എള്ള് വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള, സെക്രട്ടറി ജി. സുന്ദരേശൻ, ജോ. സെക്രട്ടറി ഡോ. കെ. കൃഷ്ണകുമാർ, ലൈബ്രേറിയൻ സജീവ് കുമാർ, മധു കിളിപ്പാട്ട്, അമ്പിളി, ഷൈല, വിജയൻ, വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.