
കൊല്ലം: നഗരത്തിലെ ഹോട്ടലുകളിൽ വിഭവങ്ങൾക്ക് വിലയീടാക്കുന്നത് അപ്പപ്പോൾ തോന്നുന്നത് പോലെ. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നുള്ള നിർദ്ദേശവും മിക്ക സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല. അഞ്ച് രൂപയായിരുന്ന ചായയ്ക്ക് ഇപ്പോൾ പത്തും പന്ത്രണ്ടുമൊക്കെ വാങ്ങുന്നവരുണ്ട്. പഞ്ചാസാര ഇല്ലാത്തവയ്ക്ക് വിലയിൽ കുറവ് വരുത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശമെങ്കിലും അതും വകവയ്ക്കുന്നില്ല. ഊണിനാകട്ടെ അൻപത് മുതൽ 90 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്.
മുമ്പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി പരിശോധന നടത്തുമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരിശോധന ശക്തമല്ലാത്തതാണ് ഇത്തരത്തിൽ വിലയീടാക്കാൻ ഇവർക്ക് പ്രചോദനമാകുന്നത്. ലൈസൻസില്ലാതെ വഴിയോര കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും കഴുത്തറുപ്പൻ വിലയാണ് ഈടാക്കുന്നത്. ബൈപ്പാസ് കേന്ദ്രീകരിച്ച് ബിരിയാണി തൂക്കമനുസരിച്ച് വിലയീടാക്കുന്ന വഴിയോര കച്ചവടക്കാർ സജീവമാണ്. ഇതേ ബൈപ്പാസിലെ ഹോട്ടലുകളിൽ ബിരിയാണിക്ക് 120 മുതലാണ് വിലയീടാക്കുന്നത്.
ഇനം - നേരത്തെയുള്ള വില - ഇപ്പോഴത്തെ വില
ചായ - 5 - 10
ഊണ് - 40- 50 മുതൽ 90 വരെ
ബിരിയാണി - 60 മുതൽ 100 വരെ - 100 മുതൽ 130 വരെ
ദോശ, പൊറോട്ട - 5 - 6 മുതൽ 10 വരെ
വെജിറ്റബിൾ കറി - 20 - 25 മുതൽ 40 വരെ
ബീഫ് കറി - 60 - 80 മുതൽ 100 വരെ