shamsudeen

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ് പുറത്തുവന്ന സൈക്കിൾ യാത്രക്കാരൻ ബുള്ളറ്റ് ഇടിച്ച് മരിച്ചു. പടനായർകുളങ്ങര വടക്ക് തുണ്ടിൽ തെക്കതിൽ ഷംസുദ്ദീനാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ കരുനാഗപ്പള്ളി ഹെഡ് പാേസ്റ്റാഫീസിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. ദേശീയപാതയുടെ പടിഞ്ഞാറ് നിന്ന് സൈക്കിൾ ഉരുട്ടി ദേശീയപാത മുറിച്ച് കടക്കുന്നതിനിടയിലാണ് ബുള്ളറ്റ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6 ഓടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. ഭാര്യ: ലൈല. മക്കൾ: ഷംനാദ്, ഷെമീർ, ഷെഹിന. മരുമക്കൾ: ഷോജ, തഫിനി, നൗഷാദ്.