
ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണം കരമന വീട്ടിൽ റിട്ട. പ്രധാന അദ്ധ്യാപകൻ ജി. ബാലകൃഷ്ണൻ നായരുടെ ഭാര്യ കെ. ഭാർഗവിഅമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി.കെ. രാജേന്ദ്രബാബു (റിട്ട. അദ്ധ്യാപകൻ, യു.പി സ്കൂൾ, ആറ്റൂർകോണം), കെ.ബി. രാജീവ്കുമാർ, കെ.ബി. അമ്പിളി (റിട്ട. അദ്ധ്യാപിക, ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്), കെ.ബി. സന്തോഷ്കുമാർ, കെ.ബി. മനുകുമാർ (അദ്ധ്യാപകൻ, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം). മരുമക്കൾ: പി.പി. പ്രീത (അദ്ധ്യാപിക, കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ), കെ. സിന്ധു (അദ്ധ്യാപിക, യു.പി സ്കൂൾ, ആറ്റൂർകോണം), ഡി. രാധാകൃഷ്ണപിള്ള (റിട്ട. ഉദ്യോഗസ്ഥൻ, റബർ മാർക്കറ്റിംഗ് സോസൈറ്റി), രമ്യമോൾ, എസ്. പ്രസീദ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ).