 
കണ്ണനല്ലൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് തഴുത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി സമരവും പാചകവാതക വിലവർദ്ധനവിനെതിരായി അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചു. കണ്ണനല്ലൂരിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. തഴുത്തല മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷംലാൽ കന്നിമേൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സജീവ്, എ. ഇബ്രാഹിംകൂട്ടി, തഴുത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രാധാകൃഷ്ണൻ,തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജ് കുമാർ, ആർ. മണികണ്ഠൻപിള്ള, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അതുൽ ബി.നാഥ്, പി. ഷിജാർ, എം. മനോജ്, ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ആർ. ഹരീഷ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം അൻഷാദ് എസ്. പണയിൽ നന്ദിയും പറഞ്ഞു. സുരാജ് എസ് പിള്ള, ഷാഫി കള്ളിക്കാട്, എസ്. സാജൻ, ഷെഹീർ അലി, പ്രേം നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.