pocso

ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ആദിച്ചനല്ലൂർ സ്വദേശിയായ 45കാരനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നേരത്തെ ആദിച്ചനല്ലൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിലാണ് പിതാവും പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.