കരുനാഗപ്പള്ളി: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ യു.ഡി.വൈ.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. 19ന് വൈകിട്ട് 3ന് യാത്ര കരുനാഗപ്പള്ളി ടൗണിൽ പ്രവേശിക്കും. സ്വീകരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കാനായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജാഥയുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ഇർഷാദ് ബഷീർ ആദ്ധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, യു.ഡി.എഫ് നിയോജന മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, ജി. മഞ്ജു കുട്ടൻ, ഷഫീക് കട്ടയ്യാം, റിയാസ് റഷീദ്, ബോബൻ ജി. നാഥ്, റാഷിദ് എ. വാഹിദ്, അനൂപ്, കിരൺ, ഷംനാദ്, ബിലാൽ, സുധീർ കെ.എസ്. പുരം, ഷിയാസ്, രതീഷ് പട്ടശേരിൽ, ബിബിൻ രാജ്, റഫീഖ്, അസ്‌ലം അദിനാട്, സൂരജ്, അൻഷാദ് എന്നിവർ സംസാരിച്ചു.