
കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികൾക്കായുള്ള തുള്ളിമരുന്ന് വിതരണം 13ന് നടക്കും. കുട്ടികൾക്ക് സംസാരശേഷി, ബുദ്ധിശക്തി, ഓർമ്മശക്തി, ശരീര സൗന്ദര്യം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വളരെ ഫലപ്രദമായ സുവർണ സാരസ്വത ബിന്ദുപ്രാശനമാണിത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ദിവസത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തുള്ളിമരുന്ന് വിതരണമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫോൺ: 0474-2415020, 2419867.