
കൊല്ലം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളെയും ഇവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് 'പ്രസാദ്' ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര വികസന പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.
ഡൽഹിയിൽ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.