snd
പ്ലാത്തറ ശാഖയിൽ നടന്ന ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷ പരിപാടികൾ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2837-ാം നമ്പർ മഹാകവി കുമാരനാശാൻ മെമ്മോറിയൽ പ്ലാത്തറ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ 36-ാം വാർഷികാഘോഷവും വിശേഷാൽ പൂജകളും പൊതുസമ്മേളനവും നടന്നു. രാവിലെ 6.30ന് ശാഖാ പ്രസിഡന്റ് ബി. സുഭരാജൻ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു. വൈകിട്ട് 5ന് ചേർന്ന പൊതുസമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. സുഭരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ കൗൺസിലർമാരായ അടുക്കളമൂല ശശിധരൻ, എസ്. സദാനന്ദൻ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്ധ്യപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി. സന്തോഷ് സ്വാഗതവും വനിതാസംഘം യൂണിയൻ പ്രതിനിധി പ്രീയ സതീശൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ. പുഷ്പകുമാർ ഗുരുപ്രഭാഷണം നടത്തി.