
 'പൊട്ടിത്തെറിക്കുന്ന' എണ്ണയ്ക്ക് പിന്നിൽ വൻ സംഘം
ചാത്തന്നൂർ: സംസ്ഥാനത്ത് 'പൊട്ടിത്തെറിക്കുന്ന' എണ്ണ വിൽക്കുന്ന അന്തർ സംസ്ഥാന സംഘം ശബരിമല സീസൺ കേന്ദ്രീകരിച്ച് വ്യാജ നെയ്യും എത്തിച്ചിരുന്നതായി സൂചന.
മിൽമയുടേതിന് സമാനമായ ഡപ്പികളിലാണ് വ്യാജ നെയ്യ് എത്തിച്ചിരുന്നത്. സീൽ ചെയ്ത പായ്ക്കുകളിൽ വരുന്നതിനാൽ ലേബലും വിലക്കുറവും നോക്കി ഭക്തർ വാങ്ങുകയായിരുന്നു പതിവ്. ഇരുമുടിക്കെട്ട് നിറയ്ക്കാൻ പായ്‌ക്കറ്റ് പൊട്ടിക്കുമ്പോൾ മാത്രമേ നെയ്യുടെ മണമോ ഗുണമോ ഇല്ലാത്ത വെളുത്ത് കൊഴുത്ത രാസവസ്തുവാണെന്ന് തിരിച്ചറിയൂ.
പാരഫിൻ വാക്സ് ആയിരുന്നു നെയ്യ് എന്ന പേരിൽ ഡപ്പികളിൽ നിറച്ച് എത്തിക്കുന്നത്.
 ജില്ലാകളക്ടർ റിപ്പോർട്ട് തേടി
കല്ലുവാതുക്കൽ ആലുവിള ക്ഷേത്രത്തിൽ ചുറ്റുവിളക്കിലൊഴിച്ച എണ്ണ പൊട്ടിത്തെറിച്ച് ആളിക്കത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വിശദമായ റിപ്പോർട്ട് തേടി. ക്ഷേത്രത്തിൽ അവശേഷിക്കുന്ന എണ്ണ ശേഖരിക്കുകയും ഇത്തരം എണ്ണ വിതരണക്കാരിൽ നിന്ന് പിടിച്ചെടുക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.