
കൊല്ലം: ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്ക് സഹായം തേടുന്നു. പള്ളിമൺ അഖിൽ ഭവനിൽ ടി.എസ്. രാജുവാണ് (53) അഞ്ചുവർഷമായി ചികിത്സയിലുള്ളത്. ഇരുവൃക്കകളുടെയും പ്രവർത്തനം പൂർണമായും തകരാറിലായ അവസ്ഥയിലാണ്. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്താണ് കുടുംബത്തിന്റെ ഏക അത്താണിയായ രാജു ജീവൻ നിലനിറുത്തുന്നത്.
ആകെയുണ്ടായിരുന്ന പത്ത് സെന്റ് വസ്തുവും വീടും ചികിത്സാ ആവശ്യത്തിനായി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. രാജുവിന്റെ പരിചരിക്കേണ്ടതിനാൽ കശുഅണ്ടി തൊഴിലാളിയായ ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കാത്തതോടെ രണ്ട് മക്കളുൾപ്പെടെയുള്ള കുടുംബം പട്ടിണിയുടെ വക്കിലാണ്. ചികിത്സയ്ക്കും മരുന്നിനുമായി മാസം 25,000 രൂപയോളം രൂപ വേണ്ടിവരും. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജുവും കുടുബവും.
രാജുവിന്റെ പേരിൽ എസ്.ബി.ഐ നല്ലില ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 67093855632. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ0070491. ഫോൺ: 9645325286.