കുന്നത്തൂർ : പിണറായി സർക്കാർ തൊഴിൽ രഹിതരായ യുവജനങ്ങളെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ കർഷകരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോമവിലാസം ചന്തയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, ഉല്ലാസ് കോവൂർ, തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, എബി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.