high

കൊല്ലം: മലയോര ഹൈവേ നിർമ്മാണം പൂർത്തിയായതോടെ മലയോര മേഖലയിൽ അത്യാധുനിക റോഡുകൾ നിർമ്മിക്കണമെന്ന സർക്കാരിന്റെ സ്വപ്നം യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുനലൂർ മുതൽ ചല്ലിമുക്ക് വരെയുള്ള മലയോര ഹൈവേയുടെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തെക്കുവടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് മലയോര ഹൈവേ.

മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായി. മന്ത്രി കെ. രാജു മുഖ്യാതിഥിയായി. മുല്ലക്കര രത്‌നാകരൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, പുനലൂർ നഗരസഭാ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അനിൽകുമാർ, ജിഷ മുരളി, ടി. അജയൻ തുടങ്ങിയവർ പങ്കെടുത്തു.

 ജില്ലയിൽ 46.1 കിലോമീറ്റർ

പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി ​​- കുളത്തൂപ്പുഴ - മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. ജില്ലയിൽ 46.1 കിലോമീറ്റർ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റർ വീതിയാണുള്ളത്.

 മറ്റ് സൗകര്യങ്ങൾ

1. സംരക്ഷണഭിത്തികൾ

2. കാൽനട യാത്രയ്ക്കായി ഇന്റർലോക്ക് നടപ്പാത

3. ഓടകൾ, കലുങ്കുകൾ

4. നാല്പതോളം ബസ് ഷെൽട്ടറുകൾ

5. വാഹന യാത്രക്കാർക്കായി വൺ വേ സൈഡ് അമിനിറ്റി സെന്റർ

 മലയോര ഹൈവേ

ആകെ ദൂരം: 1,​251 കിലോമീറ്റർ

(കാസർകോട് നന്ദാരപദവ് മുതൽ തിരുവനന്തപുരം പാറശാല വരെ)

ചെലവ്: 3,​500 കോടി

കിഫ്ബി: 201.67 കോടി