c
കടയ്ക്കൽ കിളിമരത്തുക്കാവ് നവഗ്രഹ ക്ഷേത്രം

കടയ്ക്കൽ: കിളിമരത്തുകാവിൽ 20 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രം നാളെ രാവിലെ 9.30ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി ഭക്തർക്ക് സമർപ്പിക്കും. ഭക്തജന പങ്കാളിത്തത്തോടെ തീർത്ത മണ്ഡപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ വി. കേശവദാസ്, എക്സിക്യൂട്ടീവ് എൻജിനിയർ ആർ. സംഗീത്, ഡെപ്യൂട്ടി കമ്മിഷണർ വി. കൃഷ്ണ വാര്യർ, ദേവസ്വം ബോർഡ് സ്ഥപതി (ആറന്മുള വസ്തുവിദ്യ ഗുരുകുലം) എ.ബി. ശിവൻ, അസിസ്റ്റന്റ് എൻജിനിയർ എസ്.ആർ. സുനിൽകുമാർ, അസിസ്റ്റന്റ് കമ്മിഷണർമാരായ എസ്.എസ്. സന്ധ്യ, ജെ. ജയപ്രകാശ്, സബ് ഗ്രൂപ്പ് ഓഫീസർ എ.വി. വിജേഷ് തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്ര ശില്പി, ക്ഷേത്ര സ്ഥപതി എന്നിവരെ ചടങ്ങിൽ ആദരിക്കും.