m
കോ​ൺ​ഗ്ര​സ് ​തു​ട​യ​ന്നൂ​ർ​ ​മണ്ഡലം പ്രസിഡന്റ് ജോബി കാട്ടാംപള്ളിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വയല ആലുംമുക്ക് പാലത്തിന് റീത്ത് വെയ്ക്കുന്നു

കടയ്ക്കൽ : അപകടനിലയിലായ ആലുംമുക്ക് പാലം പുതുക്കിപ്പണിയണം,​ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സ്ഥലം എം.എൽ.എ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തുടയന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം സി.സി.സി ജനറൽ സെക്രട്ടറി വി.ടി. സിബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി കാട്ടാംപള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി. സാബു , മണ്ണൂർ ബാബു, വയലശശി, മണ്ണൂർ ഷാജി, എസ്.ആർ. ബിനോജ്, വിജയകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ പാലത്തിൽ റീത്ത് സമർപ്പിച്ചു.