
മൈനാഗപ്പള്ളി: കടപ്പാ ജയമന്ദിരത്തിൽ കെ.കെ. ഗോപാലകൃഷ്ണപിള്ള (79, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം, കടപ്പാ 422-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുശീലാദേവി. മക്കൾ: ഡോ. എസ്. ജയവേണി (എസ്.ജെ ഹോമിയോ ക്ലിനിക്ക്, ഇടപ്പള്ളിക്കോട്ട), എസ്. ത്രിവേണി (അദ്ധ്യാപിക, വിദ്യാരംഭം സ്കൂൾ, മൈനാഗപ്പള്ളി). മരുമക്കൾ: ഇടക്കുളങ്ങര ഗോപൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ആർ.ബി. ഹരികുമാർ (കെ.എസ്.എം.വി എച്ച്.എസ്.എസ്, ഇടവട്ടം). മരണാനന്തര ചടങ്ങ് 18ന് രാവിലെ 7ന്.