c
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി വികസന രേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുൽഫിയ, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ,​ കെ.എസ്. പുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. സദാശിവൻ, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി സ്വാഗതം പറഞ്ഞു.