pho
അഖിലേന്ത്യാ കിസാൻ സഭ പുനലൂർ നിയോജക മണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: വന്യമൃഗങ്ങളുടെ ശല്യം മൂലം കാർഷിക വിളകൾ നശിക്കുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ പുനലൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പുനലൂർ കെ.എ. ജോർജ് സ്മാരക ഹാളിൽ ചേർന്ന സമ്മേളനം കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുകുമാരൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ നേതാക്കളായ കെ. രാജൻ, ടി.ടി. എബ്രഹാം, കെ.വി. സിജു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശ്യാംരാജ്, നഗരസഭാ കൗൺസിലർമാരായ ബി. സുജാത, പ്രിയ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുകുമാരൻ ആചാരി (പ്രസിഡന്റ്), കെ. രാജൻ, കെ.വി. സിജു (വൈസ് പ്രസിഡന്റുമാർ), വി.പി. ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), കെ. അനിൽകുമാർ, ടി.ടി. എബ്രഹാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.