yuvamorcha
യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൾനാടൻ ജലഗതാഗതവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കുന്നു

കൊല്ലം: കൊല്ലം തോടിന്റെ ഉദ്ഘാടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണെന്ന് ആരോപിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൾനാടൻ ജലഗതാഗതവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. അൻപത് ശതമാനം പോലും നിർമ്മാണം പൂർത്തിയാകാതെയും സംരക്ഷണഭിത്തി നിർമ്മിക്കാതെയുമാണ് ഉദ്ഘാടനം നടത്തുന്നത്. അമിതമായ മണ്ണെടുപ്പ് മൂലം സമീപത്തെ വീടുകളും റോഡുകളും തകർച്ചയുടെ വക്കിലാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രഹസനമാണ് ഈ മാസം നടക്കുന്ന ഉദ്ഘാടനമെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു.

ബി.ജെ.പി കൊല്ലം മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ആശ്രാമം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത്, മണ്ഡലം സെക്രട്ടറി അനന്ദു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിഷ്ണു സൂരജ്, ആർ. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.