photo
മുനിസിപ്പൽ കണ്ടിജന്റ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന അവകാശ ദിനാചരണ യോഗം സി.ഐ.ടി.യു താലൂക്ക് പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുനിസിപ്പൽ കണ്ടിജന്റ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാർ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിച്ചു. യോഗം സി.ഐ.ടി.യു താലൂക്ക് പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സലിം, ബിജി എന്നിവർ പ്രസംഗിച്ചു.