ksheeram-

കൊല്ലം: സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ക്ഷീരസഹകാരികളുടെയും ശില്പശാല മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ അദ്ധ്യക്ഷയായി. കെ.എം.വിജയകുമാരൻ, സാം വർഗീസ്, പി.ജഗന്നാഥൻ, കെ.ജി. ശ്രീലത എന്നിവർ സംസാരിച്ചു.
ഡോ.എബി ജോർജ്, എം. പ്രകാശ് എന്നിവർ ക്ലാസെടുത്തു. സിൽവി മാത്യു ശില്പശാലയിലെ വിഷയങ്ങളുടെ ക്രോഡീകരണം നടത്തി.
ഫോഡർ സെമിനാർ കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ബി. ഷാജഹാൻ അദ്ധ്യക്ഷനായി. വിൽസൺ.ജെ. പുറവക്കാട്, മുനമ്പത്ത് വഹാബ്, ബി. സതീഷ് കുമാർ,​ കെ. പ്രസന്നൻ,​ രാംഗോപാൽ, പി.എ. ബീന എന്നിവർ സംസാരിച്ചു.
രണ്ടാമത് നടന്ന ക്ളാസിൽ ഡോ.സജിത്ത് പുരുഷോത്തമനും ഡോ. സെന്തിൽ മുരുകനും ക്ലാസെടുത്തു. പി.പി. ബിന്ദുമോൻ ക്രോഡീകരണം നടത്തി. മോഡറേറ്ററായി ഡോ.പി.സുധീർ ബാബുവും പ്രിസീഡിയം അംഗങ്ങളായി ഡോ. പി. കമലാസനൻപിള്ള, റാഫി പോൾ, രാജീവ് സക്കറിയ, ഡോ. കെ.എസ്. അനുരാജ് എന്നിവരും പങ്കെടുത്തു.