photo
ദക്ഷിണ മേഖലാ അവലോകന യോഗം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സംസ്ഥാനത്തെ നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ആലുംകടവ് ഗ്രീൻ ചാനലിൽ അവലോകന യോഗം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ ഹരികുമാർ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ നിസാം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, പടിപ്പുര ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എ. ഫൈസൽ സ്വാഗതം പറഞ്ഞു. കൊല്ലം, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിമാർ, കോട്ടയം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 27 ഓളം നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.